
വടകര: പതിയാരക്കര മഞ്ചയില്‍ കടവില്‍ ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറിയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസില്‍ ഒരാളെ വടകര പൊലീസ്
കസ്റ്റഡിയിലെടുത്തു.
പാലയാട് പുതിയപറമ്പത്ത് മുഹമ്മദ് ജാബിര്‍ ആണ് പിടിയിലായത്. ഇയാളുടെ പാലയാട്ട് വീട്ടിലെത്തിയാണ് വടകര േെപാലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
തിരുവോണ ദിവസം പതിയാരക്കര മഞ്ചയില്‍ കടവ് പാര്‍ക്കില്‍ വെച്ചാണ് ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി ബിനൂപ്, സുഹൃത്തുക്കളായ അതുല്‍, അനുരാഗ് എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പാര്‍ക്കിലെത്തിയ ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി റോഡിലിട്ട് സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മുഖത്തും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ബിനൂപ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
നാട്ടുകാരുടെ സഹകരണത്തോടെ ഡിവൈഎഫ്‌ഐ നടത്തുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വടകര പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതികളില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായത്.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, കേൻസർ തുടങ്ങിയ സാമ്പത്തിക ചിലവുകൾ ഉള്ള രോഗങ്ങൾ ഇന്ന് സർവ്വ സാധാരണായി കണ്ടുവരികയാണ്. രോഗങ്ങൾ വന്നാൽ
ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ പ്രയാസമാണ്.
മാറ്റി വെക്കരുത് ….
ഇന്ന് തന്നെ ആരംഭിക്കുക
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാവിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
EMI സൗകര്യം ലഭ്യമാണ്
സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന
ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor,
എലൈറ്റ് & മില്ലേനിയർ &CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















