അരൂര്‍: ഗ്രന്ഥശാല പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും വഴി കാട്ടിയാകണമെന്ന് കവി കെ.വീരാന്‍ കുട്ടി പറഞ്ഞു. അരൂര്‍ കെ.വി.നാരായണന്‍ സ്മാരക
റൂറല്‍ ലൈബ്രറി ഏര്‍പ്പെടുത്തിയ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ ഗ്രന്ഥശാലയുമായി അടുപ്പിക്കുന്ന പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ എന്‍.ആര്‍.അനഘ, നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ എന്‍.പി.നിവേദ്, സിഎംഎ പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.അഭിനവ്, പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച വി.ബാബു, കെ.കെ.സുരേഷ് എന്നിവരെയാണ് ആദരിച്ചത്. ലൈബ്രറി പ്രസിഡന്റ് എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.കെ.രവീന്ദ്രന്‍, സി.മുരളീധരന്‍, ഗോപിക ഷൈന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.















