കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയില്‍ കുറവങ്ങാട് അക്വഡേറ്റിന് സമീപം കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. കാറോടിച്ച ആള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്ന്
അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട കാര്‍ റോഡരികിലേക്ക് മാറ്റി. സീനിയര്‍ എഫ്ആര്‍ഒ ബിജുവിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ഇ.എം.നിധി പ്രസാദ്, എന്‍.പി.അനൂപ്, എം.ലിനീഷ്, സി.എം.രജിലേഷ്, ഹോം ഗാര്‍ഡ്മാരായ പി.ടി.ഷൈജു, പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.















