വടകര: ഒക്ടോബര്‍ 20 ന് പേരാമ്പ്രയില്‍ നടക്കുന്ന കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് ലീഗ് (കെഎസ്പിഎല്‍) കോഴിക്കോട് ജില്ലാ കുടുംബസംഗമത്തില്‍ വടകര നിയോജക മണ്ഡലത്തില്‍
നിന്നു 100 പേരെ പങ്കെടുപ്പിക്കാന്‍ നിയോജകമണ്ഡലം കെഎസ്പിഎല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പി.സി.സൗധത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ പ്രൊഫ. കെ.കെ.മഹമൂദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍.ടി.പി അധ്യക്ഷത വഹിച്ചു. അബ്ദുള്‍കരീം, അമീര്‍.സി.കെ, ജബ്ബാര്‍.എന്‍.വി, അബ്ദുല്‍മജീദ്.ടി.എച്ച് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദു സമദ്.എം സ്വാഗതവും അബ്ദുല്‍ഹമീദ്.കെ.കെ നന്ദിയും പറഞ്ഞു.















