വടകര: ജനങ്ങളെ വലക്കുന്ന ലോഡ് ഷെഡിംഗിനെതിരെ ബിജെപി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട്
നോര്‍ത്ത് ജില്ലാ സെക്രട്ടറി പി.പി.വ്യാസന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ വീണ്ടും 80കളിലേക്ക് കൊണ്ടുപോവുകയാണ് സര്‍ക്കാര്‍. നാടിന് വേണ്ടത് ഇരുട്ടല്ല, വികസനത്തിന്റെ വെളിച്ചമാണെന്ന് വ്യാസന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പ്രിയങ്ക, മണ്ഡലം ജനറല്‍ സെക്രട്ടറി ഷെല്‍നേഷ് എന്നിവര്‍ നേതൃത്വം നല്‍കി.















