മണിയൂര്‍: കോളജ് ഓഫ് എഞ്ചിനീയറിംഗ് വടകരയില്‍ നടന്ന മെറിറ്റ് ഡേ ചടങ്ങ് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. സാങ്കേതിക സര്‍വകലാശാല പരീക്ഷകളില്‍ ഉന്നത
വിജയം നേടിയ വിദ്യാര്‍ഥികളേയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ഫാക്കല്‍ട്ടികളേയും അനുമോദിച്ചു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദിന്‍ഷ, മെമ്പര്‍മാരായ ഷൈജ പാലിച്ചേരി, നഫീസ എന്നിവര്‍ പ്രസംഗിച്ചു. കോളജ് പ്രിന്‍സിപ്പാള്‍
ഡോ. സി.കെ.സ്മിത സ്വാഗതം പറഞ്ഞു.















