കക്കട്ടില്‍: എം.മാധവ വാര്യരുടെ നിര്യാണത്തില്‍ സര്‍വകക്ഷികള്‍ അനുശോചിച്ചു. വട്ടോളി എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന മാധവ വാര്യര്‍ വട്ടോളി ദേശീയ ഗ്രന്ഥശാല
കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വട്ടോളി എല്‍പി സ്‌കൂളിന് സമീപം ബാലവാടി ഉണ്ടാക്കാനുളള പ്രവര്‍ത്തനത്തിലും അദ്ദേഹം മുഴുകി. വട്ടോളി ശിവക്ഷേത്രത്തിന്റ ജീര്‍ണാവസ്ഥയില്‍ കരകയറ്റാന്‍ മാധവവാര്യര്‍ നല്‍കിയ സംഭാവന വലൂതാണ്. നല്ലൊരു വായാനക്കാരനായ അദ്ദേഹം ഏറെ പുസ്തകങ്ങള്‍ ദേശീയ ഗ്രന്ഥശാലക്കടക്കം നല്‍കിയിട്ടുണ്ട്. പൊതുപ്രവര്‍ത്തന രംഗത്തും സൗമ്യമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍ വാര്‍ഡ് മെമ്പര്‍ ലിനി.ആര്‍ അധ്യക്ഷത വഹിച്ച സര്‍വകക്ഷി അനുശോചന യോഗത്തില്‍ ജനപ്രതിനിധികളായ എന്‍.വി.ചന്ദ്രന്‍, എലിയാറ ആനന്ദന്‍,
വിവിധ വ്യക്തിത്വങ്ങളായ എടത്തില്‍ ദാമോദരന്‍, മനീഷ് ടി.നാരായണന്‍, പറമ്പത്ത് കുമാരന്‍, കെ.പി.സാജന്‍, കെ.കണ്ണന്‍, കെ.കുഞ്ഞിരാമന്‍, അബ്ദുറഹ്മാന്‍, ചന്ദ്രന്‍, ജുബേഷ്, വി.പി.കണാരന്‍, കെ.റൂസി എന്നിവര്‍ പ്രസംഗിച്ചു.















