അരൂര്‍: പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ ഹരിത കര്‍മസേന അംഗത്തെ പാമ്പുകടിച്ചു. അരൂര്‍ കല്ലുമ്പുറത്തെ വലിയ പറമ്പത്ത് ഭാസ്കരന്റെ ഭാര്യ ശൈലക്കാണ് പാമ്പ്
കടിയേറ്റത്. കല്ലുമ്പുറത്ത് ഒരു വീട്ടില്‍ നിന്ന് പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ സഞ്ചിയില്‍ നേരത്തെ കയറി കൂടിയ പാമ്പ് കടിക്കുകയായിരുന്നു. ഏത് തരം പാമ്പാണെന്ന് വ്യക്തമായിട്ടില്ല. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.















