
ചോമ്പാല: സിപിഎം വിപുലീകൃത സംസ്ഥാന കമ്മറ്റി കോഴിക്കോട് ചേരുന്നതിന്റെ ഭാഗമായി ചോമ്പാലില്‍ സിപിഎം ലോക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചു. സംസ്ഥാന
കമ്മറ്റി അംഗം എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വി.ഡി.സതീശന്‍ സര്‍ക്കാര്‍ മൂന്നു മാസം പിന്നിടുമ്പോഴേക്കും, യുഡിഎഫിന് വോട്ട് ചെയ്തവര്‍ നിരാശരായി മാറിയെന്ന് എ.എന്‍. ഷംസീര്‍ പറഞ്ഞു. ആ രൂപത്തിലുള്ള സംഭവ വികാസങ്ങളാണ് നാട്ടില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.പി. ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെകട്ടറി
ടി.പി. ബിനിഷ്, ലോക്കല്‍ സെക്രട്ടറി സുജിത്ത് പുതിയോട്ടില്‍, പി.ശ്രീധരന്‍, എന്‍.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചോമ്പാലില്‍ വിവിധ മേഖലകളില്‍ വ്യതി മുദ്ര പതിപ്പിച്ച കെ.പി.ഗോവിന്ദന്‍, ടി.എ.മിഥുന്‍, ശാന്ത കോപ്പാംകണ്ടി, ബാബു വി.പി, വസന്തന്‍ പൊന്നംകണ്ടി എന്നിവരെ ആദരിച്ചു.
















