
വില്യാപ്പള്ളി: ആയഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡായ മംഗലാട്ട് വിരമിച്ച അധ്യാപകരായ കൃഷ്ണാണ്ടി അമ്മത്, കപ്പത്തില്‍ കണ്ണന്‍ എന്നിവര്‍ക്ക് അധ്യാപക ദിനത്തില്‍
സ്‌നേഹാദരം. വാര്‍ഡ് മെമ്പര്‍ അക്കരോല്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീടുകളിലെത്തി ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. തലമുറകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ
ഗുരുനാഥന്മാര്‍ക്ക് ഉപഹാരവും നല്‍കി.
1974 മുതല്‍ 2011 വരെ 37 വര്‍ഷം അധ്യാപക സേവനം അനുഷ്ഠിച്ച ആളാണ് കൃഷ്ണാണ്ടി അമ്മത്. 1972 മുതല്‍ 2008 വരെ 36 വര്‍ഷം കപ്പത്തില്‍ കണ്ണന്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ചടങ്ങില്‍ എം.എം. മുഹമ്മദ്, ടി പി അമ്മത് ഹാജി, ഒ എം അശോകന്‍, നാരായണന്‍ കുളങ്ങരത്ത്, തയ്യില്‍ രാജീവന്‍, കൃഷ്ണണ്ടി അബ്ദുള്ള, മമ്മു പുലയന്‍ കുനി എന്നിവര്‍ പങ്കെടുത്തു.
















