
കൊയിലാണ്ടി: സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത പാവപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്ന ‘ഹോം ഓഫ് ഹോപ്പ് ‘ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായി.
കൊയിലാണ്ടിയിലെ ബഡുവന്റകത്ത് സിറാജുദ്ദീന്‍ എന്ന പ്രവാസിയാണ് വിടുകള്‍ നിര്‍മിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങിയത്. രണ്ടു ബിഎച്ച്‌കെ ഫ്‌ലാറ്റുകളാണ് രണ്ടു കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ആന്തട്ട ഗവ. യുപി സ്‌കൂള്‍,
ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കാണ് ഫ്‌ലാറ്റുകള്‍ സമ്മാനിക്കുന്നത്. ചേലിയ കഥകളി വിദ്യാലയത്തിനടുത്ത് റോഡ് സൗകര്യമുള്ള സ്ഥലത്താണ് ഫ്‌ലാറ്റുകള്‍. സെപ്തംബര്‍ എട്ടിന് കാലത്ത് 10 മണിക്ക് അഡ്വ. കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ മുഖ്യാതിഥി ആയി പങ്കെടുക്കും. ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാണ കമ്മറ്റി ഭാരവാഹികളായ എം.ജി. ബല്‍രാജ്, എ. ഹരിദാസ്, പി.വി.രാജു, രാമകൃഷ്ണന്‍ ചെങ്ങോട്ടുകാവ് എന്നിവര്‍ പങ്കെടുത്തു.
















