
വടകര: നഗരസഭയുടെ ഹരിയാലി ഹരിതകര്‍മ സേനാംഗങ്ങള്‍ ഇനിമുതല്‍ എല്ലാദിവസവും ജോലി ആരംഭിക്കുന്നത് 10 മിനിട്ട് ഡാന്‍സ് മൂവ്‌മെന്റിന്
ശേഷമായിരിക്കും. കായികക്ഷമതയും ആരോഗ്യവും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വടകരയിലെ ‘ബിയോണ്ട് സ്റ്റെപ്പ്’ എന്ന സ്ഥാപനമാണ് പരിശീലനം നല്‍കുന്നത്. ഇതിന്റെ ഉദ്ഘാടന പരിപാടി മുനിസിപ്പല്‍ പാര്‍ക്കില്‍ നഗരസഭ
ചെയര്‍മാന്‍ പി. കെ. ശശി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ഷൈനി കെ.എം അധ്യക്ഷത
വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.വിനു മുഖ്യാതിഥിയായി. ഡോ. അനു നന്ദന ഡാന്‍സ് തെറാപ്പിക്ക് നേതൃത്വം നല്‍കി. ഹരിയാലി കോര്‍ഡിനേറ്റര്‍ മണലില്‍ മോഹനന്‍, എച്ച് എമാരായ സിന്ധു, ശ്രീമ, സുരേഷ് കുമാര്‍, ഹരിയാലി സെക്രട്ടറി റഷീദ പവിത്രന്‍, അനില പി. കെ, വിനീത കെ. വി. എന്നിവര്‍ സംസാരിച്ചു.
















