
കൊയിലാണ്ടി: മോദി സര്‍ക്കാര്‍ പാസാക്കിയ ലേബര്‍ കോഡ് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണിയാണെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം.
സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘ലേബര്‍ കോഡുകളും തൊഴിലാളികളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ഉയര്‍ത്തിക്കൊണ്ടുവന്ന ഒരുപാട് അവകാശങ്ങള്‍ ഇതോടെ ഇല്ലാതാകും. വന്‍കിട കുത്തക കമ്പനികള്‍ക്കാണ് ഈ നയം കൊണ്ട് ഗുണമുണ്ടാകുന്നത്. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ ഇല്ലാതാക്കുകയും ഭരണഘടനാ കാഴ്ചപ്പാടിനെ മാറ്റിമറിക്കുകയാണ് ലേബര്‍ കോഡിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തു
കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബസ് സ്റ്റാന്റ് പരിസരത്ത് സി.കുഞ്ഞമ്മദ് നഗറില്‍ നടന്ന സെമിനാറില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.ദാസന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ കെ.സി. ഹരികൃഷ്ണന്‍, പി.പി.പ്രേമ, പി.വിശ്വന്‍, പി.കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
എളമരം കരിം എഴുതിയ ‘നവലിബറല്‍ നയങ്ങളും ഇന്ത്യന്‍ തൊഴില്‍ മേഖലയും’ എന്ന പുസ്തകം കെ.ഇ.എന്‍. കുഞ്ഞമ്മദ് പ്രകാശനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ജെ.സത്യരാജന്‍ പുസ്തക പരിചയം നടത്തി. സി.അശ്വനിദേവ് സ്വാഗതവും എന്‍.കെ. ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

രോഗമോ അപകടമോ
വരുന്നത് തടയാൻ നമുക്ക്
കഴിയില്ല.
യാകശ്ചികമായി വരുന്ന
രോഗങ്ങൾക്കും അസുഖങ്ങൾക്കും
വരുന്ന ഭീമമായ
ചികിത്സാ ചിലവുകൾ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ
നമുക്ക് തടയാൻ കഴിയും…
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















