
താമരശ്ശേരി: വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച് വാഹനത്തില്‍ കടത്തുകയായിരുന്ന 11.163 ഗ്രാം എംഡിഎംഎയുമായി യുവാവിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. അടിവാരം സ്വദേശി ദില്‍ഷാദ് മുഹമ്മദ് (21) ആണ്
പിടിയിലായത്.
വെസ്റ്റ് കൈതപ്പൊയിലില്‍ ദേശീയപാതയോരത്തെ ഫ്രഷ് മാര്‍ട്ട് വെജിറ്റബിള്‍സ് & ഫ്രൂട്ട്‌സ് കടയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാളില്‍ നിന്ന എംഡിഎംഎ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി റാണ ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘത്തിലെ എസ്‌ഐ വിനീത് വിജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.
പിടിയിലായ ദില്‍ഷാദ് മുഹമ്മദ് നേരത്തെ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് കേസിലെ പ്രതിയാണ്.
















