കുനിങ്ങാട്: കൈതക്കുണ്ട് യുഎഇ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച അനുമോദന സംഗമം ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തയ്യില്‍ ആസ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്
എ.പി.റാഫി അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി, പിജി, മദ്‌റസ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് ജേതാക്കളെയുമാണ് എപി വില്ലയില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചത്. പുതിയെടുത്ത് അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഷാന്‍ റസല്‍ ഖിറാഅത്ത് നടത്തി. മഹമൂദ് മുച്ചിലോട്ടുമ്മല്‍, എം.പി.ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീനത്ത് ആക്കായില്‍, എം.ടി.സമീര്‍, തയ്യില്‍ ഇബ്രാഹിം ഹാജി, ടി.വി.പി.മുഹമ്മദലി, എം.ഹാരിസ്, വി.പി.റാഷിദ്, ചാലിയോട്ട് കുഞ്ഞിമൂസ ഹാജി, ജലീല്‍.കെ.വി, റഷാദ്.എം, റാനിഷ്.എം, കുറ്റിയില്‍ റഫീഖ്, ലത്തീഫ് ചങ്ങോത്ത്, അഷ്‌റഫ് ചേണിയെത്തിമ്മല്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സമദ് കീഴലം കുറ്റി സ്വാഗതവും സെക്രട്ടറി മുഹമ്മദ് സഗീര്‍ എടക്കുടി നന്ദിയും പറഞ്ഞു.















