വടകര: സീനിയര്‍ സിറ്റിസണ്‍സ് മീറ്റിംഗും തൂഫാന്‍ കെയര്‍ ഡിക്ലറേഷന്‍ പ്രോഗ്രാമും
കണക്കിലെടുത്ത് നാളെ (തിങ്കള്‍) വടകരയില്‍ ഗതാഗത നിയന്ത്രണം. വൈകുന്നേരം നാലിന് സാംസ്‌കാരിക ചത്വരത്തില്‍ നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ സന്ദേശ റാലി അഞ്ചുവിളക്ക് വഴി ടൗണ്‍ ഹാളില്‍ എത്തിച്ചേരും. ഈ പരിപാടി കണക്കിലെടുത്ത് രണ്ട് മണി മുതല്‍ വൈകുന്നേരം ആറു വരെയാണ് ഗതാഗത നിയന്ത്രണമെന്ന് പോലീസ് അറിയിച്ചു.
ഇതനുസരിച്ച് തലശ്ശേരി, നാദാപുരം, കുറ്റ്യാടി ഭാഗത്തുനിന്ന് വരുന്ന ബസുകളും മറ്റു
വാഹനങ്ങളും പെരുവാട്ടുംതാഴ വഴി എന്‍എച്ച് സര്‍വീസ് റോഡിലൂടെ പുതിയ സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. വില്യാപ്പള്ളി, മേമുണ്ട, ആയഞ്ചേരി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പുതിയ സ്റ്റാന്റിലേക്ക് പോവുകയും അവിടെ നിന്ന് സര്‍വീസ് നടത്തുകയും ചെയ്യണം.
താഴെയങ്ങാടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പെരുവാട്ടും താഴെ ഭാഗത്തേക്ക്
പോകേണ്ടതാണ്.
കരിമ്പനപ്പാലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എന്‍എച്ച് സര്‍വീസ് റോഡിലൂടെയും അല്ലാത്തവ എടോടി നിന്ന് പുതിയ സ്റ്റാന്റ് ഭാഗത്തേക്കു തിരിഞ്ഞു പോകേണ്ടതുമാണ്.
കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്നുള്ള ബസുകള്‍ പുതിയ സ്റ്റാന്റില്‍ വരികയും അവിടെനിന്ന് സര്‍വീസ് നടത്തുകയും വേണം. എടോടി ജംഗ്ഷന്‍ മുതല്‍ താഴെയങ്ങാടി ജംഗ്ഷന്‍ വരെയും മാര്‍ക്കറ്റ് റോഡിലും യാതൊരു ഗതാഗതവും അനുവദിക്കുന്നതല്ല.
















