മുയിപ്പോത്ത്: ”ബദ്‌ലാവ് സരൂരി ഹേ ‘ എന്ന കാലിക പ്രസക്തമായ മുദ്രാവാക്യമുയര്‍ത്തി സിപിഐ സപ്തംബര്‍ ഒന്നിന് നടത്തുന്ന ഡല്‍ഹി മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു
ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും ലോക്കല്‍ സെക്രട്ടറിയുമായ എ.ബി.ബിനോയ്, മണ്ഡലം കമ്മിറ്റി അംഗം ബി.ബി.ബിനീഷ്, ലോക്കല്‍ അസി. സെക്രട്ടറി കെ.കെ.ഹമീദ്, എഐഡിആര്‍എം ജില്ലാ സെക്രട്ടറി എ.ടി.സുരേഷ് ബാബു, എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗം അഖില്‍ ആവള, കെ.സി.മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി.















