
മുക്കാളി: ബാലക് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പി.പി.ഷിംജിത്തിന്റെ നോവല്‍ ‘സമാധി’യുടെ പ്രകാശനം എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ
വിജയരാജമല്ലിക നിര്‍വഹിച്ചു.
കൊളരാട് ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഏഞ്ചല്‍ കൊളരാടിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പി.കെ. നാണു ആദ്യ പ്രതി ഏറ്റുവാങ്ങി. ഷാജി കെ കൊളരാട് പുസ്തക പരിചയവും അവലോകനവും നടത്തി. പി.കെ. കൃഷ്ണദാസ്, സലീഷ് കുമാര്‍, ഡോ. ഗിരീഷ്, എ പി രാമകൃഷ്ണന്‍, പി.സി. പ്രകാശന്‍, സജീവന്‍ മടപ്പറമ്പത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
















