
കൊയിലാണ്ടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചേലിയ വാട്ടര്‍ വില്ലേജില്‍
ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ കയാക്കിംഗ് മത്സരങ്ങള്‍ ആവേശമായി.
പ്രകൃതി സൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ ചേലിയ വാട്ടര്‍ വില്ലേജില്‍ സംഘടിപ്പിച്ച
കയാക്കിംഗ് മത്സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ‘തുഴയോണം 2026’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.
കൊയിലാണ്ടി എം.എല്‍.എ അഡ്വ.കെ. പ്രവീണ്‍കുമാര്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഓണാഘോഷ പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ അഡ്വ.പി.വി. മോഹന്‍ലാല്‍ മുഖ്യാതിഥിയായി. ജില്ലാ- ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഗോപി. സി, ശശികുമാര്‍, ടി. പി. പ്രമോദ് കുമാര്‍, മുരളി തോരോത്ത്, ദേവി. എം.എം, ശ്രീജ, ജയ്കിഷ്, അഡ്വ. ദില്‍ന ഫാത്തിമ, ഇഷാ ഖദീജ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















