കക്കട്ടില്‍: വട്ടോളി ഗവ. യുപി സ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റായി സേവനമനുഷ്ടിക്കുന്ന ജിജേഷിന്റ ആക്‌സിമക നിര്യാണത്തില്‍ സ്‌കൂള്‍ അധ്യാപകരും സ്റ്റാഫും നാട്ടുകാരും
ജനപ്രതിനിധികളും അനുശോചിച്ചു. കഴിഞ്ഞ ദിവസം കാട്ടു പോത്തിന്റെ കുത്തേറ്റ മരിച്ച നരിപ്പറ്റ വടക്കെ വായാട് വേലിയേരി സുനിലിന്റെ പിതൃസഹോദര പുത്രനാണ് ജിജേഷ്. സുനിലിന്റെ വീട്ടില്‍ നെഞ്ച് വേദനയെതുടര്‍ന്ന് ജിജേഷിനെ ആശ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നരിപ്പറ്റക്കാരെ സംബന്ധിച്ചിടത്തോളം ഇരട്ട മരണം കനത്ത ആഘാതമായി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വട്ടോളി ഗവ. യുപിയില്‍ പൊതുദര്‍ശനത്തിന് വെച്ച ജിജേഷിന്റെ മൃതദേഹത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രകാശന്‍, ജനപ്രതിനിധികളായ എന്‍.വി.ചന്ദ്രന്‍, എലിയാറ ആനന്ദന്‍, ശ്രീബിഷ.ഒ.പി, മുന്‍ ജനപ്രതിനിധികളായ വി.കെ.റീത്ത, മുഹമ്മദ് കക്കട്ടില്‍, സി.പി.സജിത, സ്‌കൂള്‍ അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, ബിആര്‍സി അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജിജേഷ് സര്‍വീസില്‍ പ്രവേശിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളു.















