നാദാപുരം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിലങ്ങാട് വടക്കെ വായാട് സുനിലിന്റെ പിതൃസഹോദര പുത്രന് വായാട് ജിജേഷ് (35) ഹൃദയാഘാതത്തെ തുടര്‍ന്ന്
മരിച്ചു. വട്ടോളി ഗവ. യുപി സ്കൂള്‍ ഓഫിസ് അസിസ്റ്റന്റ് ആണ്. കഴിഞ്ഞ ദിവസമാണ് വേലിയേരി സുനില്‍ കാട്ടു പോത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തോടെ ജിജേഷ് വലിയ മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുനിലിന്റെ വീട്ടില്‍വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിനേഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അച്ഛന്: ആരപ്പന്. അമ്മ: അമ്മിണി. സഹോദരങ്ങള്‍: മനോജ് (ഗവ. ഹൈസ്കൂള്‍, കുറ്റിക്കാട്ടൂര്‍, കോഴിക്കോട്), ജിജി.















