വടകര: സൂര്യയോഗ് 20-ാം വാര്‍ഷികം ആഘോഷിച്ചു. നടനും ചലച്ചിത്ര നിര്‍മാതാവുമായ സുഗുണേഷ് കുറ്റിയില്‍ ഉദ്ഘാടനം ചെയ്തു. യോഗ ഗുരുനാഥന് പടന്നയില്‍ അരവിന്ദാക്ഷന്
അധ്യക്ഷത വഹിച്ചു. ഒ.കെ.വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നടരാജന് നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍, സിന്ധു പ്രേമന്, ശ്രീജിത്ത് കോറോത്ത്, രവീന്ദ്രന് പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. പടന്നയില്‍ അരവിന്ദാക്ഷന്, സൂര്യയോഗയുടെ ആരംഭ കാലം മുതലുള്ള ദാമോദരന്‍ നമ്പ്യാര്‍, പി.കെ.സത്യന്, നടോല്‍ രമണി, മൃദുല അരവിന്ദാക്ഷന്, എം.ആര്.ഇന്ദിര, ടി.പി.ചന്ദ്രിക, കെ.ശാന്ത എന്നിവരെയും ആദരിച്ചു. കലാപരിപാടികള്‍ അരങ്ങേറി.















