കോഴിക്കോട്: നഗരത്തില്‍ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം.
ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിലാണ് സംഭവം. അക്രമികള്‍ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിന് പിന്നില്‍ ലഹരിസംഘമാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
















