വില്യാപ്പള്ളി: സമസ്ത വിഭാഗം ജനങ്ങള്‍ക്കും തീരാ ദുരിതം മാത്രം സമ്മാനിച്ച് മുന്നോട്ട് പോകുന്ന കേന്ദ്ര ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നു വരുന്നത്
രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണെന്നും ഈ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരാന്‍ മുഴുവന്‍ പെന്‍ഷന്‍കാരും തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ആര്‍.ഷഹീന്‍ പറഞ്ഞു. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) വില്യാപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നവാഗതര്‍ക്കുള്ള വരവേല്‍പ്പും സംസ്ഥാന കലാ കായിക മേളയിലെ വിജയികള്‍ക്കുള്ള ആദരവും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്എസ്പിഎ മണ്ഡലം പ്രസിഡന്റ് പി.വാസുദേവന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന കൗണ്‍സിലര്‍ വി.വി.വിനോദന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.പി.ബിജു പ്രസാദ്, കെഎസ്എസ്പിഎ നേതാക്കളായ കെ.കെ.പ്രദ്യുമ്‌നന്‍, വി.പി.സര്‍വോത്തമന്‍, ബി.കെ.സത്യനാഥന്‍, സി.പി.ശശിധരന്‍, ഷീല പത്മനാഭന്‍, എന്‍.ബി.പ്രകാശ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സന്തോഷ് കച്ചേരി സ്വാഗതവും പി.കെ.സരള നന്ദിയും പറഞ്ഞു.















