പയ്യോളി: കൈത്താങ്ങ് ചാരിറ്റബിള്‍ കൂട്ടായ്മയുടെ ഓണാഘോഷം കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൈത്താങ്ങ് ചെയര്‍മാന്‍ പടന്നയില്‍ രത്‌നാകരന്‍ അധ്യക്ഷത
വഹിച്ചു. ബാലസാഹിത്യ അവാര്‍ഡ് ജേതാവ് മിഥുന സജിന്‍, എച്ച്എസ്എ നേടിയ സുഷമ.എം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗായകന്‍ എം.ടി.ശിവദാസിനെ പി.കെ.ശ്രീധരന്‍ അനുസ്മരിച്ചു. പടന്നയില്‍ പ്രഭാകരന്‍, പി.എന്‍.അനില്‍കുമാര്‍, പി.എം.അഷറഫ്, സബീഷ് കുന്നങ്ങോത്ത്, ഇ.സൂരജ്, കെ.പി.ബാലകൃഷ്ണന്‍, കാട്ടുകുറ്റി സതീശന്‍, കെ.കെ.അഭിലാഷ്, ജ്യോതികൃഷ്ണ, പി.ടി.ശ്രീജ എന്നിവര്‍ സംസാരിച്ചു.















