വടകര: മേപ്പയില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ഭവ്യയെ
സിനിമാ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ മൊമെന്റോ നല്‍കി അനുമോദിച്ചു. പ്രസിഡന്റ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 80 കഴിഞ്ഞവര്‍ക്ക് ഓണക്കോടി നല്‍കി. വിവിധ കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. പൂക്കള മത്സരത്തില്‍ സമ്മാനം നേടിയ വീട്ടുകാരെ ക്യാഷ് പ്രൈസ് നല്‍കി അനുമോദിച്ചു. സെക്രട്ടറി സുരേഷ് കുമാര്‍ സ്വാഗതവും എ.എസ്.മിനി നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായി.















