
കക്കട്ടില്‍: കാട്ടുപോത്തിന്റെ കുത്തേറ്റ് നരിപ്പറ്റ വടക്കെ വായാട് വേലിയേരി സുനില്‍ (38)
മരണപ്പെട്ടതോടെ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷ. ചെങ്ങന്നൂര്‍ കോടതിയിലെ
ജീവനക്കാരനായ സുനില്‍ ഓണം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടു പോത്തിനെ വനപാലകര്‍ക്കൊപ്പം തുരത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സുനിലിന് കാട്ടുപോത്തിന്റെ കുത്തേറ്റത്. പോത്തിന്റെ കൊമ്പ് മാറില്‍ തുളച്ചു കയറിയ സുനിലിനെ കുറ്റ്യാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കുറ്റ്യാടി ആശൂപത്രിയിലെത്തിയ കെ.എം.അഭിജിത്ത് എംഎല്‍എ ആംബുലന്‍സില്‍
മെഡിക്കല്‍ കോളജ് വരെ യാത്ര ചെയ്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.
ചന്തൂട്ടി-കുമ്പ ദമ്പതികളുടെ മകനാണ് സുനില്‍. ഭാര്യ: ഷീജ. മകന്‍: ദില്‍ജിത്ത്.
ഓണാവധിക്ക് വീട്ടില്‍ വന്ന സുനില്‍ ഞായറാഴ്ച ചെങ്ങന്നൂരിലേക്ക് പോകാനിരിക്കെയാണ് ദാരുണ സംഭവം. അഞ്ചംഗ വനപാലകര്‍ക്കൊപ്പം നടന്ന സുനിലിനെ പിന്നില്‍ നിന്നെത്തിയ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. വനാതിര്‍ത്തിയായ വായാട് മേഖലയില്‍ കാട്ടുപോത്തുകളും മറ്റും ഇറങ്ങാറുള്ളതായി നാട്ടുകാര്‍ പറയുന്നു. വൈദ്യുതി വേലിയുണ്ടെങ്കിലും ചാര്‍ജില്ലാത്ത നേരത്ത് വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തില്‍ എത്താറുണ്ട്.
-ഇ.ആനന്ദന്‍

നിമിഷങ്ങൾ മതി
എല്ലാം മാറി മറിയാൻ.
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുത്ത് സുരക്ഷിതരാവുക
EMI സൗകര്യം ലഭ്യമാണ്
ഓട്ടോമേറ്റിക്കൽ റീ സ്റ്റോറേഷൻ
പോളിസി ആരംഭിച്ച അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്‌സിഡൻ്റ് കവറുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















