
വടകര: അടക്കാത്തെരു ഹരിത നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം കലാവിരുന്നായി. കലാപരിപാടികളും ഫണ്ണി ഗെയിംസും
ഗാനമേളയുമൊക്കെയായി ആഘോഷം പൊടിപൊടിച്ചു.
പ്രസീദ് നിവാസില്‍ കെ.കെ. രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി വത്സലന്‍ കുനിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍ഡിഒ കെ.കെ. പ്രസീല്‍ മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ കെ.സുനില്‍കുമാര്‍, മണലില്‍ മോഹനന്‍, പി പി രാജന്‍, കെ വി ബാലകൃഷ്ണന്‍, റസാഖ് കല്ലേരി, പി എം മണി എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ പ്രസിഡന്റ്
ടി പി വിനോദ് കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ ബാബു നന്ദിയും പറഞ്ഞു.
ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കും എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും എംഎല്‍എ ഉപഹാരം സമ്മാനിച്ചു.
















