വടകര: ജനവിരുദ്ധ നിലപാടുകള്‍ അനുവര്‍ത്തിച്ചുകൊണ്ട് വാഗ്ദാന ലഘനങ്ങളുടെ ഘോഷയാത്രയാണ് കേരള സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ്എസ് സംസ്ഥാന
പ്രസിഡന്റും മുന്‍ മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കഠിനമായ വിലക്കയറ്റത്താല്‍ ജനജീവിതം ദുസഹമാക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാറിന്റേത്. വിസ്മയമുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ ജനങ്ങളെയാകെ വിസ്മയത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്എസ് ജില്ലാ സെക്രട്ടറിയായിരുന്ന പി.പി.രാജന്‍ മാസ്റ്റര്‍ ആറാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കടന്നപ്പള്ളി. ടി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്എസ് സംസ്ഥാന സെക്രട്ടറി യു.ബാബു ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.സോമശേഖരന്‍, തയ്യുള്ളതില്‍ രാജന്‍, കെ.പി.ദിലീപ്, വി.പി.സുരേന്ദ്രന്‍, സി.പി.ഹമീദ്, അഷറഫ് വള്ളിയാട്, വടക്കയില്‍ രാജന്‍, കെ.കെ.ജയപ്രകാശ്, വി.രഞ്ജിത്ത്, കോമത്ത് രാജന്‍ എന്നിവര്‍ സംസാരിച്ചു. രാജന്‍ മാസ്റ്റര്‍ സ്മാരക എന്റോവ്‌മെന്റ് കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ സ്‌കൂളിലെ യഷികക്കു രാമചന്ദ്രന്‍ കടന്നപ്പള്ളി നല്‍കി.















