
വടകര: ചോറോട് മുട്ടുങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹൃദയ റസിഡന്റ്‌സ് അസോസിയേഷന്‍ മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂളിന് റഫ്രിജറേറ്റര്‍ സമ്മാനിച്ചു. മുന്നൂറ്റി
ഇരുപതോളം വീട്ടുകാര്‍ അംഗങ്ങളായിട്ടുള്ള സഹൃദയ അസോസിയേഷന്റെ സഹായം മുന്നൂറിനടുത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന, നൂറ്റി അമ്പത്തിനാല് വര്‍ഷം പിന്നിട്ട സക്ൂളിന് ഗുണകരമായി. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ സെക്രട്ടറി പി.ടി.കെ.രാഗേഷ് റഫ്രിജറേറ്റര്‍ പ്രധാനാധ്യാപിക കെ. ജീജക്ക് കൈമാറി. പ്രസിഡന്റ് അശോകന്‍ വി.പി, ട്രഷറര്‍ ബാബു അമൃതം, അസോസിയേഷന്‍ വനിത വിഭാഗം പ്രസിഡന്റ് ഉഷ ആര്‍.കെ, സെക്രട്ടറി ഷിബില പി. ടി. കെ, പി.ടി.എ. വൈസ് പ്രസിഡന്റ് ഷര്‍മിന,
എം.പി.ടി.എ വൈസ് പ്രസിഡന്റ് സാബിറ, സ്റ്റാഫ് സെക്രട്ടറി ഹരികൃഷ്ണന്‍, അധ്യാപകരായ ആര്‍ എം സുബുലുസ്സലാം, ശ്രീരാഗ് ആയഞ്ചേരി, ജിസ്‌ന ബാലന്‍, അബുലയിസ് കാക്കുനി, രമിത നായര്‍, ബിന്ദു യു.പി, സോഫിയ, അശ്വിന്‍.കെ, മഹേഷ്, പങ്കജ , സൗമ്യ സി.കെ, വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.
















