
വടകര: രയരങ്ങോത്ത് പ്രതീക്ഷ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനം
ചെയ്തു. പ്രസിഡന്റ് ചെത്തില്‍ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. യുഎല്‍സിസിഎസ് ചെയര്‍മാനായിരുന്ന രമേശന്‍ പാലേരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിജയന്‍ മടപ്പള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
പൂക്കള മത്സരം, കുടുംബാംഗങ്ങളുടെ വിവിധ കലാ-കായിക മത്സരങ്ങള്‍ എന്നിവ അരങ്ങേറി. അസോസിയേഷന്‍ സെക്രട്ടറി വി പ്രശാന്ത് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ലെനിന്‍ രാജ് നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായി.
















