
കൊയിലാണ്ടി: പൊയില്‍ക്കാവിലെ ഓട്ടോ തൊഴിലാളി ഏഴു കുടിക്കല്‍ പ്രസാദിന്റെ ഓട്ടോയും മറ്റൊരു വണ്ടിയും കൂട്ടിയിടിച്ചു പരിക്കുപറ്റിയ ആളെ കാണാന്‍ കൊയിലാണ്ടി ഗവ.
ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രസാദിനെയും ഭാര്യയെയും മകനെയും ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം. ഓട്ടോ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയില്‍ക്കാവിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി ഷാജി, തിലകന്‍, ശിവന്‍ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി. പ്രസാദിനെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്നും തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.
















