കാര്‍ത്തികപ്പള്ളി: നന്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നന്മ ജംഗ്ഷനില്‍ ‘നന്മയോണം ’26’ ആഘോഷിച്ചു. സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക കൂട്ടായ്മയും
ഉയര്‍ത്തിപ്പിടിച്ച വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
യുവ എഴുത്തുകാരി ബബിത പ്രകാശ് ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, ഓണക്കിറ്റ് വിതരണം, വിമുക്തഭടന്മാരെ ആദരിക്കുന്ന ‘നന്മയാദരം’, സിപിആര്‍ പരിശീലന ക്ലാസ്, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സമര്‍പ്പണം തുടങ്ങിയ പരിപാടികള്‍ നടന്നു. സജിത്ത് വിസ്ത അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രമ്യ താശ്രീജിത്ത് സമ്മാനദാനം നിര്‍വഹിച്ചു. റിജേഷ്വി.കെ സ്വാഗതം പറഞ്ഞു. ‘ലഹരിക്കെതിരെ കായിക ലഹരി’ എന്ന സന്ദേശമുയര്‍ത്തി കേരള വിമുക്തി മിഷന്റെ ഭാഗമായി വടകര എക്‌സൈസും നന്മ സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച വടംവലി മത്സരം ശ്രദ്ധേയമായി. യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മത്സരത്തില്‍ ആവേശത്തോടെ പങ്കെടുത്തു. രസം മ്യൂസിക്കല്‍ ബാന്‍ഡ് കാലിക്കറ്റ് അവതരിപ്പിച്ച വയലിന്‍ ഫ്യൂഷനും അരങ്ങേറി.















