
വടകര: കണ്ണൂക്കര മാടാക്കര പള്ളിയിലെ വിവാദമായ പോലീസ് നടപടിയെ ന്യായീകരിച്ച് മഹല്ല് കമ്മിറ്റി. പോലീസ് നടത്തിയ ഇടപെടലില്‍ തെറ്റില്ലെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍
വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പള്ളി പരിപാലനവും അതിലെ ക്രമസമാധാനം ഉറപ്പാക്കലും മഹല്ല് കമ്മിറ്റിയുടെ കടമയാണ്. ആരാധനാലയത്തില്‍ നിയമ-സമാധാന പ്രശ്‌നം ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലീസിന്റെ സഹായം തേടുന്നത് കമ്മിറ്റിയുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. അതിനാലാണ് പോലീസിന്റെ സഹായം തേടിയതെന്നും ഭാരവാഹികള്‍ പറഞ്ഞു. പോലീസ് ഓഫീസര്‍മാര്‍ ബൂട്ട് അഴിച്ച് മാറ്റിയാണ് പള്ളിയില്‍ കടന്നത്. എന്നാല്‍ പ്രശ്‌നമുണ്ടാക്കിയവരെ ഏറെ സമയം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്തരീക്ഷം വഷളായതോടെയാണ് കൂടുതല്‍ പോലീസ് സംഘര്‍ഷാവസ്ഥ
നിയന്ത്രിക്കാനെത്തിയതെന്ന് ഭാരവാഹികള്‍ വെളിപ്പെടുത്തി. എല്ലാ അനുരഞ്ജന ശ്രമങ്ങളും പരാജയപ്പെട്ട ശേഷമാണ് പോലീസിനെ സമീപിച്ചത്. അതിനാല്‍ പോലീസ് ഇടപെടല്‍ അനാവശ്യമായിരുന്നുവെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. പോലീസിന്റെ ഇടപെടല്‍ കാര്യങ്ങള്‍ വലിയൊരു സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് തടയാന്‍ സഹായിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.
നാടിനെ കൂട്ടിയിണക്കേണ്ട രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരു വിഭാഗത്തിന്റെ മാത്രം വാദം കേട്ട് പ്രസ്താവനകള്‍ നടത്തുന്നത് സമൂഹത്തില്‍ കൂടുതല്‍ ഭിന്നത സൃഷ്ടിക്കാനാണ് ഇടയാക്കുകയെന്നും ഇവര്‍ പറഞ്ഞു. സംഭവത്തിന് ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവും
കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കണമെന്ന് ഇവര്‍ അഭ്യര്‍ഥിച്ചു.
പള്ളി എല്ലാവര്‍ക്കുമുള്ളതാണ്. എന്നാല്‍ അതിന്റെ ദൈനംദിന പരിപാലനത്തിനും ക്രമസമാധാനത്തിനും ഉത്തരവാദിത്തമുള്ളത് നിയമപരമായി നിലവിലുള്ള മഹല്ല് കമ്മിറ്റിക്കാണ്. പുതിയ കമ്മിറ്റിയോട് പഴയ കമ്മിറ്റിയിലെ വിരലിലെണ്ണാവുന്നവര്‍ക്കുള്ള അസഹിഷ്ണുതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പള്ളി ഖത്തീബിനോട് അന്യായ വിദ്വേഷം
പുലര്‍ത്തുകയാണെന്നും ഇവര്‍ പറഞ്ഞു. പോലീസുകാരെ സ്ഥലംമാറ്റിയത് തെറ്റായ സന്ദേശമാണെന്ന് ചോദ്യത്തിന് ഉത്തരമായി ഭാരവാഹികള്‍ വ്യക്തമാക്കി. പോലീസുകാരെ സ്ഥലം മാറ്റിയ നടപടി നിയമലംഘനം നടത്താന്‍ പ്രേരിപ്പിക്കലാവും-ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.സി. മമ്മു, സെക്രട്ടറി എം.പി. കുഞ്ഞമ്മദ്, സി.കെ. നദീര്‍, ബഷീര്‍ ചമ്പോളി, അസറുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓണം കഴിഞ്ഞാലും ഓഫർ തുടരും…
വീട്ടിലെത്തട്ടെ പുതിയ Chetak! 🏠🛵
Offer Details
Chetak 2501
Effective Price: ₹1,00416/_
PM E drive
subsidy Rs. 5000 /-*
Accessories offer upto ₹2750_
🔥Special Onam Benefits
▪️Zero ഡൗൺപേയ്മെന്റ്
▪️ഉയർന്ന എക്സ്ചേഞ്ച് വില
▪️സ്പോട്ട് ലോൺ അപ്രൂവൽ
Showroom Contact – KVR Chetak
CALICUT – 9895 435 266
RAMANATTUKARA – 8089 491 555
VADAKARA – 9895 666 539
KOYILANDY – 8714 020 999
PERAMBRA – 8714 057 555
KODUVALLY – 7356 125 511
SULTHAN BATHERY – 8714 061 444
MUTTIL – 9567 831 953
_T&C Apply















