
കക്കട്ടില്‍: കുണ്ടുകടവ് മുദ്ര സ്വയം സഹായ സംഘം കിടപ്പിലായ രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ നല്കി. തുടര്‍ന്ന് പ്രദേശത്തെ തല മുതിര്‍ന്ന കച്ചവടക്കാരനായ കായകുളങ്ങര
കണാരനെ
ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രന് ഉപഹാരം നല്കി. ഓണക്കിറ്റ് വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ എലിയാറ ആനന്ദന് നിര്‍വഹിച്ചു.
മുദ്ര ഭാരവാഹി എം.കെ. ദാമു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.കെ രാജന്, രാജന് കുണ്ടുകടവ്, പി.പി. സുധി, കെ. എം ബിജിത്ത്, കെ. പി. അശോകന്, ബാലന് മുതലായവര്‍ സംബന്ധിച്ചു.
















