കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ ഹരിത കര്‍മ സേന, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്ക് വട്ടോളി കനറാ ബാങ്ക് മാനേജര്‍ പ്രവീണ്‍ ഓണപ്പുടവകള്‍ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിഎസ്ആര്‍ ഫണ്ടില്‍ നിന്ന്
അന്‍പതിനായിരം രൂപയുടെ ചെക്ക് ബാങ്ക് മാനേജര്‍ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. സെക്രട്ടറി രാജീവന്‍ വള്ളില്‍, ജനപ്രതിനിധികളായ റീന സുരേഷ്, എന്‍.വി.ചന്ദ്രന്‍, മിനി സുധീര്‍.കെ വിശ്വനാഥന്‍, എലിയാറ ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, എ.വിനാസറുദ്ദിന്‍, എന്‍.കെ.നസിര്‍, ഒ.പി.ശ്രീബിഷ, ഷറഫുന്നിസ, ഷീന പ്രകാശ്, ലെനി.ആര്‍.കെ, വിജിഷ, പി.ടി.കെ.രാധ, സിന്ധു (സിഡിഎസ്), പ്രകാശന്‍ (അസി. സെക്രട്ടറി), കുടുംബശ്രീ സിഡിഎസ്, ഹരിത കര്‍മസേന അംഗങ്ങള്‍ മുതലായവര്‍ സംബന്ധിച്ചു.















