വടകര: മണിയൂര്‍ പതിയാരക്കരയില്‍ സ്കൂട്ടര്‍ യാത്രക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു. വയരോളി സിറാജിനാണ് (46) കുത്തേറ്റത്. ഇദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ച് പതിയാരക്കര കുളങ്ങര റിനാസിന്റെ പേരില്‍ വടകര പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിറാജിനെ നീലിയേടത്ത് കടവ് പള്ളിപ്പറമ്പ് റോഡില്‍ സ്കൂട്ടര്‍ തടഞ്ഞ് പ്രതി റിനാസ് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ സിറാജിന്റെ തലക്കും കഴുത്തിനും ചെവിക്കും കുത്തേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പ്രതിയുടെ ഉപ്പക്കെതിരെ പരാതിക്കാരന് കേസ് കൊടുത്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.















