അരൂര്‍: സമദര്‍ശി കലാകായിക വേദി മലമല്‍താഴ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളോടും വര്‍ണാഭമായ ഘോഷയാത്രയോടും
കൂടിയാണ് ഓണാഘോഷം അരങ്ങേറിയത്. ആഘോഷങ്ങളുടെ ഭാഗമായി മലമല് താഴ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര പെരുവച്ചേരി നടയില്‍ സമാപിച്ചു. ആവേശമുണര്‍ത്തുന്ന ചെണ്ടമേളത്തിന്റെയും മറ്റു വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ അണിനിരത്തിക്കൊണ്ട് നടത്തിയ ഘോഷയാത്ര ഏവരേയും ആകര്‍ഷിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാ-കായിക പരിപാടികള്‍ അരങ്ങേറി. നാട്ടുകാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷം മികച്ചൊരു കൂട്ടായ്മയുടെ വേദിയായി മാറി.















