ഇരിങ്ങല്‍: മുഹമ്മദ് നബിയുടെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് പഠിക്കണമെന്നും അതിനനുസരിച്ചു ജീവിക്കാന്‍ നമ്മള്‍ മുന്നോട്ട് വരണമെന്നും പാണക്കാട് മുഈനലി ശിഹാബ്
തങ്ങള്‍ പറഞ്ഞു. കോട്ടക്കല്‍ ഹിദായത്തുസ്സിബിയാന്‍ മദ്രസയില്‍ ബ്രീസ് ഓഫ് മദീന മീലാദ് ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര ബഹുമാനവും സ്‌നേഹവും സാഹോദര്യവും സൗഹാര്‍ദവും കാത്ത് സൂക്ഷിക്കാന്‍ നാം ശ്രദ്ധിക്കണം. ജന്‍സികളെ കുറ്റപ്പെടുത്താതെ നമ്മളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാക്കി അവരെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോയും ക്യാഷ് അവാര്‍ഡുകളും മുഈനലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് പി.കുഞ്ഞാമു അധ്യക്ഷത വഹിച്ചു. സി.പി.സദഖത്തുള്ള, പി.അസൈനാര്‍, പി.ഹാഷിം ഹാജി, പി.പി.അബ്ദുറഹിമാന്‍, എം.പി.മുഹമ്മദ്, സി.ടി.ശംസുദ്ധീന്‍, വി.ടി.ഹാഷിം, വി.ടി.റഹീം, ഖതീബ് മുഹമ്മദ് ഫൈസല്‍ അസ്ഹരി, സ്വദര്‍ അഹമ്മദ് സഗീര്‍ ഉസ്താദ്, പി.കെ.മുഹമ്മദ് റിയാസ്, നാഷിക് നിസാമി എന്നിവര്‍ സംസാരിച്ചു.















