വടകര: ലാസ്ക് വൈക്കിലശ്ശേരി ലോഹ്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഓണാഘോഷം നടത്തി. വാര്‍ഡ് മെമ്പര്‍ കെ.കെ.സദാശിവന് ഉദ്ഘാടനം ചെയ്തു. പി.എം.വിജീഷ്, പി.സി.ശശീന്ദ്രന്, കെ.എം.പവിത്രന്, പി.കെ.മുകേഷ്, കെ.രാമചന്ദ്രന് എന്നിവര്‍
സംസാരിച്ചു. കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, പൂക്കള മത്സരം, വനിതകളുടെ കമ്പവലി, പ്രച്ഛന്നവേഷം എന്നിവ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും മത്സര പരിപാടികളുടെ സമ്മാനദാനവും പി.സി.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വിനോദ് നിര്‍വഹിച്ചു. ചടങ്ങില്‍ 28 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം സുബേദാര്‍ ആയി വിരമിച്ച പ്രജോഷിനെ ആദരിച്ചു. കെ.എം.പവിത്രന്, എം.കെ.അശ്വതി, ഇ.ശ്രീധരന്. പി.കെ.മുകേഷ്. സുബിത്ത്, ടി.പി.ശ്രീധരന്, കെ.പി.സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.















