വടകര: ശ്രീകൃഷ്ണജയന്തി ബാലഗോകുലം ബാലദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കായി നടത്തുന്ന ചിത്രരചനാ മത്സരം (എല്‍പി, യുപി, ഹൈസ്കള്) ഓഗസ്റ്റ് 30ന്
ഞായറാഴ്ച 2 മണിക്ക് വടകര ടൗണ്‍ ഹാളിന് സമീപമുള്ള ക്രിസ് അവന്യു ഹാളില്‍ നടക്കുകം. പ്രശസ്ത ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ പ്രവീണ്‍ ചന്ദ്രന് മൂടാടി മത്സരം ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും നല്‍കും. തുടര്‍ന്ന് ”മായവിട്ടുണരൂ”എന്ന ജന്മാഷ്ടമി സന്ദേശത്തെ ആസ്പദമാക്കി പ്രഭാഷണം നടക്കും.















