ഒഞ്ചിയം: ബിജെപി ഒഞ്ചിയം മണ്ഡലത്തിന്റെ നേതൃത്വത്തില്‍ തിരംഗയാത്ര നടത്തി. ദേശീയപതാകയോടുള്ള ആദരസൂചകമായും രാജ്യസ്‌നേഹം വളര്‍ത്തുന്നതിനുമായി
നടത്തുന്ന വിളംബര ജാഥയാണ് തിരംഗ യാത്ര. ഒഞ്ചിയം മണ്ഡലംതല പരിപാടി ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ സെക്രട്ടറി പി.പി.വ്യാസന്‍ മണ്ഡലം പ്രസിഡന്റ് അഭിജിത്ത്.കെ.പിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ പ്രീത.പി.കെ, രഗിലേഷ് അഴിയൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് ശോഭ, സംസ്ഥാന കൗണ്‍സില്‍ അംഗം ജയകുമാര്‍, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിനീഷ്.ടി.പി, മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍.വി.പി, പഞ്ചായത്ത് മെമ്പര്‍ ശ്രീകല.വി.എന്‍, ഏരിയ പ്രസിഡന്റുമാരായ മന്മഥന്‍, സജീവന്‍.ടി.കെ, അജിത്ത് കുമാര്‍ തയ്യില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരംഗ യാത്ര വെള്ളികുളങ്ങരയില്‍ നിന്ന് ആരംഭിച്ച് ഓര്‍ക്കാട്ടേരിയില്‍ സമാപിച്ചു.















