വട്ടോളി: വട്ടോളി സംസ്‌കൃതം ഹൈസ്‌കൂളില്‍ കണ്‍സ്യൂമര്‍ ക്ലബ്ബ് രൂപവത്കരിച്ചു. ഹെഡ്മിസ്ട്രസ് വി.പി.ശ്രീജ ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് സി.കെ.ലീല
അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ ക്ലബ്ബിന്റെ പ്രാധാന്യവും പ്രവര്‍ത്തന രൂപരേഖയും ക്ലബ്ബ് കണ്‍വീനര്‍ എ.പി.രാജീവന്‍ അവതരിപ്പിച്ചു. ഏറെ സങ്കീര്‍ണമായതും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഉപഭോക്തൃ സംസ്‌കാര രംഗത്ത് കരുതലോടെയുളള ഇടപെടലുകള്‍ക്കും ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് അറിയുന്നതിനും വേണ്ടിയാണ് കണ്‍സ്യൂമര്‍ ക്ലബ്ബിന് രൂപം നല്‍കിയിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ബോധവല്‍ക്കരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും നല്‍കുക എന്നതാണ് ലക്ഷ്യം. ക്ലബ്ബ് ഭാരവാഹികളായി ഇഷാന്‍.കെ (പ്രസിഡന്റ്), അനുനന്ദ, ദേവിക (വൈസ് പ്രസിഡന്റുമാര്‍), ബാദിയ ഖദീജ (സെക്രട്ടറി), മുഹമ്മദ് സിദാന്‍ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. അനുനന്ദ.പി.എസ് സ്വാഗതവും ബാദിയ ഖദീജ നന്ദിയും പറഞ്ഞു.















