വടകര: മണ്‍മറഞ്ഞുപോയ പിതൃക്കള്‍ക്ക് മോക്ഷപ്രാപ്തിക്കായി നാടെങ്ങും കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക സജ്ജീകരണമൊരുക്കി. അരൂര്‍ മഹാവിഷ്ണു
ക്ഷേത്രത്തില്‍ പുലര്‍ച്ചെ തന്നെ വിശ്വാസികള്‍ എത്തി. രാവിലെ ആറു മണിയോടെ ആരംഭിച്ച ബലിതര്‍പ്പണം മണിക്കുറൂകള്‍ നീണ്ടു. കോഴിക്കോട് ശ്രേഷ്ടാചാര്യ സഭ അംഗങ്ങള്‍ കാര്‍മിത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ ടി.കെ.രാജന്‍, എ.ബാബു, പി.കെ.കണാരന്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.
വാണിമേല്‍ കരുകുളം ചേലാലക്കാവ് ക്ഷേത്രത്തിലും കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ഏറെ പേരെത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ബലിതര്‍പണത്തിന് ക്ഷേത്രം തന്ത്രി അനില്‍ അത്തിക്കാട് കാര്‍മികത്വം വഹിച്ചു.
ചെരണ്ടത്തൂര്‍ മുഴിക്കല്‍ ഭഗവതി ക്ഷേത്ര പരിസരത്ത് ബലി തര്‍പ്പണത്തിന് നൂറ്
കണക്കിനാളുകള്‍ എത്തി. ഒരേസമയം 400 അധികം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. മണിയൂര്‍ പഞ്ചായത്തിലെ 28 പേര്‍ അടങ്ങുന്ന രക്ഷാമിത്രം സുരക്ഷ ടീം, ഫയര്‍ ഫോഴ്‌സ്, പോലീസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്നതിന് നേതൃത്വം നല്‍കി. ആംബുലന്‍സ് സേവനം, മെഡിക്കല്‍ സേവനം എന്നിവയും ഉറപ്പുവരുത്തിയിരുന്നു. ബലിതര്‍പ്പണത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കി.
വടകര സാന്റ് ബാങ്ക്‌സ് പരിസരം, ചെമ്മരത്തൂര്‍ ഇരട്ടകുളങ്ങര ക്ഷേത്രം എന്നിവിടങ്ങളില്‍ തര്‍പണം നടന്നു. മുട്ടുങ്ങല്‍ കോവിലകം മഹാഗണപതി ക്ഷേത്രത്തിലെ വാവുബലിചടങ്ങുകള്‍ മുട്ടുങ്ങല്‍ കടപ്പുറത്ത് നടന്നു.















