
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കി വീണ്ടും ഭീഷണിയുമായി രംഗത്ത്. ഊന്നുകല്‍ സിഐയെയാണ് അര്‍ജുന്‍
ഭീഷണിപ്പെടുത്തിയത്. ഒളിവില്‍ കഴിയുന്ന തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്കൂ എന്നാണ് അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളി. സിഐക്ക് കൊടുക്കേണ്ടത് കൊടുത്തിട്ടില്ല. അത് കൊടുക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഹൈക്കോടതി ജാമ്യം തള്ളിയപ്പോള്‍ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ
പിടിച്ചേ മതിയാവൂ എങ്കില്‍ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും പറ്റുമെങ്കില്‍ പിടിക്കാനും അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കണ്ണൂര്‍ സ്വദേശിയുമായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും കഴിഞ്ഞ മേയ് മൂന്നിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അര്‍ജുന്‍ കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യഭീഷണി നടത്തിയത്.
















