കോഴിക്കോട്: നഗരമധ്യത്തില്‍ മാവൂര്‍ റോഡ് ജംഗ്ഷന് സമീപം വ്യാപാരിയായ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് നടുവട്ടം സ്വദേശിയും മിഠായിത്തെരുവിലെ വ്യാപാരിയുമായ
ആദില്‍ റോഷന്‍ (39) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ആദിലിനെ ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.
















