വടകര: യുഎല്‍സിസിഎസ് ചെയര്‍മാന്‍ പാലേരി രമേശന് വടകര പൗരാവലി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍
സാമൂഹ്യ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കാളികളായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി അധ്യക്ഷനായി. കെ.കെ.രമ എംഎല്‍എ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ.സതീശന്‍, കൗണ്‍സിലര്‍ ബിജുല്‍ കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി.ഭാസ്‌കരന്‍, സോമന്‍ മുതുവന, റിട്ട. ഡിഡിഇ പി.പി.ദാമോദരന്‍, പി.സോമശേഖരന്‍, പി.പി.രാജന്‍, മണലില്‍ മോഹനന്‍, വി.പി.രമേശന്‍, സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ, എടയത്ത് ശ്രീധരന്‍, അടിയേരി രവീന്ദ്രന്‍, സുഗുണേഷ് കുറ്റിയില്‍, കായക്ക രാജന്‍, വിനോദ് ചെറിയത്ത്, കെ.പി.രാജീവന്‍, സി.കെ.സുധീര്‍കുമാര്‍, കെ.എം.ബാലകൃഷ്ണന്‍, മുസ്തഫ മുട്ടുങ്ങല്‍, അജിത്ത് പാലയാട് എന്നിവര്‍ സംസാരിച്ചു. ടി.ശ്രീനിവാസന്‍ സ്വാഗതവും പറമ്പത്ത് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.















