
വടകര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍
ലോക പ്രകൃതി സംരക്ഷണദിനാചരണവും ശാസ്ത്രമാസിക കൈമാറ്റവും സംഘടിപ്പിച്ചു.
പാക്കയില്‍ ജെബി സ്‌കൂളില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ബിജു
ശാസ്ത്രമാസികകള്‍ സ്‌കൂളിന് നല്‍കി. അമൃത.പി, നിധിന. വി.എം, പ്രഭിഷ.എം ടി, നസ്‌റിയ, ഷംലി.സി.കെ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. സാജിത സ്വാഗതവും വി. വൈഷ്ണവ് നന്ദിയും പറഞ്ഞു.
















