
വടകര: സഹകരണപ്രസ്ഥാനത്തിന്റെ കരുത്തുറ്റ വക്താവും യുഎല്‍സിസിഎസ്
ചെയര്‍മാനുമായിരുന്ന രമേശന്‍ പാലേരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍
രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ നാദാപുരംറോഡിലെ വസതിയിലെത്തി.
വൈദ്യുതിമന്ത്രി സണ്ണി ജോസഫ്, പൊതുമരാമത്തുമന്ത്രി പി. കെ. ബഷീര്‍, മുന്‍ മന്ത്രിമാരായ
എം. വി. ഗോവിന്ദന്‍, ടി. പി. രാമകൃഷ്ണന്‍ എന്നിവര്‍ വീടു സന്ദര്‍ശിച്ചു കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍
കോഴിക്കോട്ടും വടകരയിലുമായി അനുശോചന യോഗങ്ങള്‍ നടന്നു.
യുണൈറ്റഡ് വടകര വോളി ടാസ്‌ക് ഫോഴ്‌സ്, വോളി കൂട്ടായ്മകള്‍, ഐപിഎം വോളി അക്കാദമി എന്നിവ സംയുക്തമായും യോംഗം ചേര്‍ന്ന് അനുശോചിച്ചു.
വടകര വോളിയുടെ ഉന്നമനത്തിന് വേണ്ടി എന്നും നിലകൊണ്ട ആളായിരുന്നു രമേശന്‍ പാലേരിയെന്നു ചൂണ്ടിക്കാട്ടിയ യോഗം അതിനു വേണ്ടി അദ്ദേഹം ചെയ്ത പ്രയത്‌നങ്ങളെയും വിഭാവനം ചെയ്ത പദ്ധതികളെയും സ്‌നേഹാദരങ്ങളോടെ അനുസ്മരിച്ചു.
















