കോഴിക്കോട്: എക്സൈസ് വകുപ്പ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ 184 മയക്കുമരുന്ന് കേസുകളിലായി 176 പേരെ അറസ്റ്റ്
ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. ആറ് വാഹനങ്ങള്‍, 9.226 കിലോ കഞ്ചാവ്, 21 കഞ്ചാവ് ചെടി, 42.629 മെത്താംഫിറ്റമിന്‍, 11.998 ഗ്രാം ഹെറോയിന്‍, 8 ഗ്രാം ചരസ്, 51.188 ഗ്രാം എംഡിഎംഎ, 16220 ഗ്രാം ഗഞ്ച ചോക്ലേറ്റ് എന്നിവ പിടിച്ചെടുത്തു. 349 കോട്പ കേസുകളിലായി 17.860 കിലോ പുകയില ഉല്പന്നങ്ങളും കണ്ടെടുത്തു. 429 അബ്കാരി കേസുകളിലായി 303 പേരെയും അറസ്റ്റ് ചെയ്തു. 2,254 റെയ്ഡുകളും 41 സംയുക്ത പരിശോധനകളും 12,431 വാഹന പരിശോധനകളും നടത്തി. 17 വാഹനങ്ങള്‍, 225 ലിറ്റര്‍ ചാരായം, 1296.860 ലിറ്റര്‍ വിദേശമദ്യം, 9708 ലിറ്റര്‍ വാഷ്, 353.025 ലിറ്റര്‍ മാഹി മദ്യം, 32.500 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തു.















